ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത് ജിജോയുടെ മരണ വാര്‍ത്ത. ......
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി എൻ അരുൺ അനുശോചനം രേഖപ്പെടുത്തി. വാർത്തകൾ ആഴത്തിലിറങ്ങി പഠിച്ച് സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്ന ജിജോ ജോണിൻ്റെ വിയോഗത്തോടെ മികച്ച പത്രപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നത്. ......
തിരുവനന്തപുരം: നിലം വിട്ടുയരുന്ന ഓരോ നിമിഷവും കൃത്യതയും കരുത്തും ആവശ്യപ്പെടുന്ന പോൾ വോൾട്ടിൽ 47-ാമത് കേരള പൊലീസ് സ്റ്റേറ്റ് അത്ലറ്റിക് ആൻഡ് ഗെയിംസിൽ കെ. എ. ......
ദോഹ: വേറിട്ട ഈണങ്ങളിലൂടെ മാപ്പിളപ്പാട്ടുശാഖയെ ജനകീയവത്കരിക്കുകയും ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത വേറിട്ട സംഗീതപ്രതിഭയായിരുന്നു ഈയ്യിടെ നിര്യാതനായ സംഗീതസംവിധായകന് കോഴിക്കോട് അബൂബക്കറെന്ന് പ്രമുഖ മാപ്പിളപ്പാട്ടുഗവേഷകന് ഷഫീര്‍ വാടാനപ്പള്ളി പറഞ്ഞു. തനിമ ഖത്തര്‍ ദോഹയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗീതസന്ധ്യയില്‍ അനുസ്മരണപ്രഭാഷണം നിര്വഹിച്ചുസംസാരിക്കുകയായിന്നു അദ്ദേഹം. ......
ദോഹ: രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമായി സംയോജിത ദേശീയ ചട്ടക്കൂടിലൂടെ വിപുലമായ നടപടികളുമായി ഖത്തർ. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് അധികൃതർ ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. ......

ദോഹ:രാജ്യത്തുടനീളമുള്ള സ്വകാര്യ റെസിഡൻഷ്യൽ വില്ലകളുടെ നിർമ്മാണത്തിനായി പ്ലോട്ടുകൾ വിഭജിക്കുമ്പോൾ വേണ്ട കുറഞ്ഞ വിസ്തീർണം 400 ചതുരശ്ര മീറ്ററായി നിജപ്പെടുത്തിക്കൊണ്ട് ഖത്തർ നഗരസഭ മന്ത്രാലയം തീരുമാനത്തിന് അംഗീകാരം നൽകി. ഭൂവിനിയോഗത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നിലവിലുള്ള ഭൗതികസൗകര്യങ്ങളുടെ മികച്ച വിനിയോഗം ഉറപ്പാക്കുന്നതിനുമാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
റിയൽ എസ്റ്റേറ്റ് വിപണിയെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനും മുൻകാല നിയന്ത്രണങ്ങളുടെ ഫലങ്ങൾ വിലയിരുത്തിയതിനും ശേഷമാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.ഒറ്റപ്പെട്ട വില്ല നിർമ്മിക്കുന്നതിന് പ്ലോട്ടിന്റെ കുറഞ്ഞ വിസ്തീർണം 400 ചതുരശ്ര മീറ്ററും (കുറഞ്ഞത് 15 മീറ്റർ ഫ്രണ്ടേജ്) ആയിരിക്കണം.ഒരുമിച്ച് ചേർന്ന് നിൽക്കുന്ന രണ്ട് വില്ലകൾക്ക് 600 ചതുരശ്ര മീറ്ററും (കുറഞ്ഞത് 20 മീറ്റർ ഫ്രണ്ടേജ്) ആവശ്യമാണ്.
ഈ ഇളവുകൾ വസ്തുവുടമകൾക്ക് ഒരേ പ്ലോട്ടിൽ തന്നെ ഒന്നിലധികം വില്ലകൾ നിർമ്മിക്കാനുള്ള സൗകര്യമൊരുക്കുകയും വിപണിയിൽ ഭവന ഓപ്ഷനുകൾ വർദ്ധിപ്പിക്കുകയും ചെയ്യും.
അതേസമയം, മോഡൽ ഏരിയകൾ, മുതിർന്ന ഉദ്യോഗസ്ഥർക്കായി അനുവദിച്ച പ്ലോട്ടുകൾ തുടങ്ങി പ്രത്യേക വ്യവസ്ഥകളുള്ള സ്ഥലങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. ......
ദോഹ: രാജ്യത്തെ തൊഴിലാളികളുടെ വേതനം കൃത്യമായും സുരക്ഷിതമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വേതന സംരക്ഷണ സംവിധാനത്തിന്റെ (WPS) ചട്ടങ്ങളിൽ സുപ്രധാന ഭേദഗതികളുമായി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും സമയബന്ധിതമായി ശമ്പളം നൽകുന്നത് ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ തീരുമാനങ്ങൾ.
നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് പതിപ്പ് 15-ലാണ് തൊഴിൽ മന്ത്രിയുടെ 2026-ലെ 50-ാം നമ്പർ തീരുമാനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ......

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 25 പേരെ അറസ്റ് ചെയ്യുകയും 329 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഓപ്പറേഷന് സൈഹണ്ട് 4.0 എന്ന പേരില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 919 റെയ്ഡുകള്‍ നടത്തുകയും 265 പേര്‍ക്ക് നോട്ടീസ് നല്‍കുകയും 165 ഓളം ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ബാങ്കിംഗ് സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് രാജ്യത്തുടനീളം നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്തുണ നല്കുന്ന ശൃംഖലകളെ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
സൈബര്‍ ഓപ്പറേഷന്‍സ് വിംഗിന്റെ കേന്ദ്രീകൃത മേല്‍നോട്ടത്തിലാണ് 2026 സെപ്റ്റംബര്‍ ഏഴിന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷന് പരിധികളിലും ഒരേസമയം പരിശോധനകളും റെയ്ഡുകളും തുടര്‍നടപടികളും നടപ്പിലാക്കിയത്.ഒറ്റപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിലുപരി, കുറ്റകൃത്യങ്ങളുടെ ശ്യംഖലകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ എന്‍ഫോഴ്സ്മെന്റ് നടപടിക്രമം.
പരമ്പരാഗത അന്വേഷണ രീതികള്‍ക്കപ്പുറം സൈബര്‍കുറ്റകൃത്യങ്ങളെ സഹായിക്കുന്ന, തട്ടിപ്പ് പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന, തട്ടിപ്പിന് സാങ്കേതിക സഹായം നല്കുന്ന, തട്ടിപ്പ് പണം മാറ്റിയെടുക്കുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ നല്കുന്നവര് തുടങ്ങിയവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നു.
കൂടാതെ അന്തര്‍സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളെ കണ്ടെത്തുകയും അവരുടെ പ്രവര്‍ത്തനം തടയുക, മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍, തേര്‍ഡ് പാര്‍ട്ടി പേയ്മെന്റ് സംവിധാനങ്ങള്‍, ഹവാല ബന്ധമുള്ള പണമിടപാടുകള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം എ.ടി.എം/ചെക്ക് മുതലായ മാര്‍ഗ്ഗങ്ങളിലുടെ പിന്‍വലിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക, ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ (NCRP) വഴി ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ തട്ടിപ്പ് രീതികള്‍ വിശകലനം ചെയ്യുകയും അതിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുക.
സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങള്‍ ചില പ്രധാന ജാഗ്രതകള്‍ പാലിക്കണം. OTP, PIN, CVV, പാസ്വേഡ് തുടങ്ങിയ ബാങ്ക് വിവരങ്ങള്‍ ഒരിക്കലും മറ്റാരുമായും പങ്കുവെക്കരുത്. ഓരോ അക്കൗണ്ടിനും വ്യത്യസ്തവും ശക്തവുമായ പാസ്വേഡുകള് ഉപയോഗിക്കുകയും Two Factor Authentication (2FA) പോലുള്ള സുരക്ഷാ സംവിധാനം സജീവമാക്കുകയും ചെയ്യുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും.
സംശയകരമായ വസ്തുത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോhttps://cybercrime.gov.in` എന്ന വെബ്സൈറ്റ് വഴിയോ പരാതി നല്‍കാവുന്നതാണ്. ......
ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ കടൽപാതകളും ആശങ്കയുടെ നിഴലിൽ. വടക്കൻ അറബിക്കടലിലും ഒമാൻ ഉൾക്കടലിലും ഉൾപ്പെടെ നിരവധി കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ ഏജൻസി റിപ്പോർട്ട് ചെയ്തു. ......